Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഏരീസ്‌ കൊല്ലം സെമിയിൽ

by News Desk
September 13, 2024
in SPORTS
0
ഏരീസ്‌-കൊല്ലം-സെമിയിൽ
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) സെമിയിലെത്തുന്ന ആദ്യടീമായി ഏരീസ് കൊല്ലം സെയ്ലേഴ്സ്. മൂന്നു കളി ശേഷിക്കെയാണ് നേട്ടം. ഏഴു കളിയിൽ ആറിലും ജയിച്ചു. 12 പോയിന്റുമായാണ് കുതിപ്പ്. അവസാനമത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ സെഞ്ചുറിമികവിലാണ് വിജയം. 50 പന്തിൽ എട്ട് സിക്സറും അഞ്ച് ഫോറും അടിച്ച മുപ്പത്തഞ്ചുകാരൻ 105 റണ്ണുമായി പുറത്താകാതെ നിന്നു. ലീഗിലെ ആദ്യസെഞ്ചുറി നേടിയ സച്ചിനാണ് കളിയിലെ താരം.

കൊച്ചിക്കെതിരായ ആദ്യകളിയിൽ കൊല്ലം 18 റണ്ണിന് തോറ്റിരുന്നു. ഇന്ന് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ നേരിടും. നാളെ തിരുവനന്തപുരം റോയൽസുമായി ഏറ്റുമുട്ടും. 16ന് തൃശൂർ ടൈറ്റൻസുമായാണ് അവസാനത്തെ മത്സരം. ലീഗിൽ റണ്ണടിയിൽ സച്ചിനാണ് ഒന്നാമത്. ഏഴു കളിയിൽ 278 റൺ. ശരാശരി 55.6. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും നേടി. ആകെ 21 ഫോറും 16 സിക്സറുമടിച്ചു. കൊല്ലത്തിന്റെ കുതിപ്പിന് എൻ എം ഷറഫുദീന്റെ ബൗളിങ്ങും നിർണായകമായി. 16 വിക്കറ്റുമായി ഇരുപത്തൊമ്പതുകാരൻ പേസർ ഒന്നാംസ്ഥാനത്തുണ്ട്.

ആലപ്പിക്ക് 
52 റൺ ജയം
ബൗളർമാരുടെ മികവിൽ ആലപ്പി റിപ്പിൾസിന് ജയം. കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ 52 റണ്ണിന് തോൽപ്പിച്ചു. നാല് ഓവറിൽ ഒമ്പതു റൺ വഴങ്ങി നാല് വിക്കറ്റെടുത്ത അക്ഷയ്ചന്ദ്രനാണ് കളിയിലെ താരം. സ്കോർ: ആലപ്പി 125/7, ട്രിവാൻഡ്രം 73 (16.5). ആദ്യം ബാറ്റുചെയ്ത ആലപ്പി നിരയിൽ ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദീനും (34) കൃഷ്ണപ്രസാദും (37) എന്നിവർ തിളങ്ങി. ജയത്തോടെ ആലപ്പിക്ക് ആറ് പോയിന്റായി. ട്രിവാൻഡ്രത്തിന് എട്ട് പോയിന്റ്.

കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് മൂന്ന് വിക്കറ്റിന് കൊച്ചി ബ്ലൂ ടെെഗേഴ്സിനെ തോൽപ്പിച്ചു. സ്കോർ: കൊച്ചി 169/4; കലിക്കറ്റ് 170/4 (19.5). സൽമാൻ നിസാർ പുറത്താകാതെ 73 റണ്ണടിച്ചു. കലിക്കറ്റ് 10 പോയിന്റുമായി രണ്ടാമതെത്തി. കൊച്ചിക്ക് നാല് പോയിന്റാണ്.

Previous Post

ബഗാൻ മടയിൽ 
മുംബൈ ; ഐഎസ്‌എല്ലിന്‌ ഇന്ന്‌ തുടക്കം

Next Post

സൈനികരെ ബന്ദിയാക്കി വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്‌തു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സൈനികരെ-ബന്ദിയാക്കി-വനിതാ-സുഹൃത്തിനെ-കൂട്ടബലാത്സംഗം-ചെയ്‌തു

സൈനികരെ ബന്ദിയാക്കി വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്‌തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.