മധുര > തമിഴ്നാട്ടിലെ മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം. രണ്ട് പേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. മധുരയിലെ പെരിയാർ ബസ്റ്റാൻഡിന് സമീപം കത്രപാളയത്തുള്ള വനിതാ ഹോസ്റ്റലിലാണ് വ്യാഴാഴ്ച രാവിലെ 4.30 ഓടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിലുണ്ടായ പുക ശ്വസിച്ചാണ് രണ്ടുപേർ മരിച്ചത്. പ്രൈവറ്റ് സ്കൂൾ അധ്യാപികമാരായ ശരണ്യ, പരിമള എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
തീപിടിത്തമുണ്ടായ ഉടൻ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രാവർത്തനം ആരംഭിച്ചു. ഹോസ്റ്റലിൽ കുടുങ്ങിക്കിടന്ന യുവതികളെ പുറത്തെത്തിച്ചു. മൂന്നുപേർക്ക് ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.