ഒട്ടാവ
രാജ്യത്ത് നിർമിച്ച ആയുധങ്ങൾ ഇസ്രയേലിന് വിൽക്കാനുള്ള മുപ്പതോളം ലൈസൻസുകള്‍ കാനഡ മരവിപ്പിച്ചു. കാനഡയില്‍ നിര്‍മിച്ച ആയുധങ്ങൾ ഗാസയിലെ ജനങ്ങൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശമന്ത്രി മെലാനി ജോളി പറഞ്ഞു. ഇസ്രയേലിലേക്ക് ആയുധങ്ങൾ വിൽക്കാനുള്ള പുതിയ പെർമിറ്റുകൾ നൽകുന്നത് ജനുവരിയിൽ നിർത്തിവച്ചിരുന്നു.