Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മണിപ്പുരില്‍ കലാപത്തീ ; 2000 അർധസൈനികരെക്കൂടി ഇറക്കി , ഇംഫാൽ വിട്ട് ​ഗവർണര്‍

by News Desk
September 12, 2024
in INDIA
0
മണിപ്പുരില്‍-കലാപത്തീ-;-2000-അർധസൈനികരെക്കൂടി-ഇറക്കി-,-ഇംഫാൽ-വിട്ട്-​ഗവർണര്‍
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മെയ്ത്തി വിദ്യാർഥി പ്രക്ഷോഭത്തില് മണിപ്പുരിലെ ക്രമസമാധാനനില തകർന്നതോടെ ഗവണർ എൽ പി ആചാര്യ സംസ്ഥാനം വിട്ടു. ബുധൻ രാവിലെ 8.45ന് ഇംഫാലിലെ രാജ്ഭവനിൽനിന്ന് പുറപ്പെട്ട ഗവർണർ 9.15ന്റെ ഇൻഡിഗോ വിമാനത്തില് അസമിലെ ഗുവാഹത്തിയിലേക്ക് പോയി. ഗവർണർ പുറപ്പെടുന്നതിന് രണ്ടുമണിക്കൂർ മുമ്പുതന്നെ വഴികളിൽ പൊലീസും അർധ സൈനികവിഭാഗവും സുരക്ഷ ശക്തമാക്കി. അസമിന്റെ അധികചുമതലയുള്ള ആചാര്യ നിർണായക സമയത്ത് വിശദീകരണമില്ലാതെ സ്ഥലംവിട്ടത് വന് വിമർശത്തിന് വഴിയൊരുക്കി.

മെയ്ത്തി വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ​ഗവര്ണര് മുങ്ങിയത് പ്രക്ഷോഭകരെ പ്രകോപിതരാക്കി. ഗവർണർ തിരിച്ചെത്തുന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെയ്ത്തി വിദ്യാർഥികൾ രാജ്ഭവനുനേരെ ആക്രമണം നടത്തിയിരുന്നു. സുരക്ഷാഭീഷണി മുൻനിർത്തിയാണോ ഗവർണർ പോയതെന്ന് പൊലീസും വ്യക്തമാക്കിയിട്ടില്ല. അതിനിടെ സുരക്ഷസേനയുടെ ചൊവ്വാഴ്ചത്തെ തിരിച്ചടിയിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടന്ന് നേതാക്കൾ പറഞ്ഞു. വിവരം സ്ഥിരീകരിച്ചിട്ടില്ല.

സംഘർഷം ശക്തിപ്പെട്ടതോടെ 2000 ഭടന്മാരടങ്ങുന്ന രണ്ട് സിആർപിഎഫ് ബറ്റാലിയനെകൂടി വിന്യസിച്ചു. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ ജില്ലകളിലാണ് സേനയെ വിന്യസിക്കുക. തെലങ്കാനയിലെ വാറങ്കലിൽനിന്ന് 38 –-ാം ബറ്റാലിയനും ജാർഖണ്ഡിലെ ലത്തേഹാറിൽനിന്ന് 112–-ാം ബറ്റാലിയനും മണിപ്പുരിലേക്ക് നീങ്ങുകയാണ്. നിലവിൽ 16 ബറ്റാലിയൻ അർധസേനയാണ് മണിപ്പുരിലുള്ളത്.

ബുധനാഴ്ച കാര്യമായ സംഘർഷമുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പൊലീസ് ഭാഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഡ്രോൺ ആക്രമണങ്ങളിൽ കൂടുതൽ പഠനം നടത്താൻ സിആർപിഎഫ്, ബിഎസ്എഫ് സേനകളുടെ സാങ്കേതിക വിദഗ്ധർ ഈ ആഴ്ച സംസ്ഥാനത്തെത്തും.

അസം റൈഫിൾസിന്റെ പിന്മാറ്റം തടഞ്ഞ് 
കുക്കികൾ
കുക്കി ഭൂരിപക്ഷമേഖലയിൽനിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിക്കുമെന്ന വിവരത്തെത്തുടർന്ന് നൂറുകണക്കിന് കുക്കി വനിതകൾ അസം റൈഫിൾസിന്റെ ക്യാമ്പ് ഉപരോധിച്ചു. കാങ്പോപി ജില്ലയിലെ 22 –-ാം ബറ്റാലിയന്റെ ഗേറ്റ് പൂട്ടിയാണ് ഉപരോധം. സേനയെ പിൻവലിച്ച് സിആർപിഎഫിനെ നിയമിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കുന്നില്ലെങ്കിൽ അസം റൈഫിൾസിന്റെ പിന്മാറ്റം ബലം പ്രയോഗിച്ച് തടയുമെന്ന് കുക്കികൾ പ്രഖ്യാപിച്ചിരുന്നു. സിആർപിഎഫിന് അസം റൈഫിൾസിന്റേതിന് സമാനമായ ശേഷിയില്ല. പിൻവലിച്ചാൽ തങ്ങളുടെ സുരക്ഷ ഭീഷണിയിലാകും. എന്ത് വിലകൊടുത്തും അസം റൈഫിൾസിന്റെ പിന്മാറ്റം തടയുമെന്നും -പ്രക്ഷോഭകർ പറഞ്ഞു.

Previous Post

മദ്രസകളിൽ ‘ശരിയായ’ വിദ്യാഭ്യാസം നൽകുന്നില്ലെന്ന്‌ 
ദേശീയ ബാലാവകാശ കമീഷൻ

Next Post

നമ്പർ വൺ കേരളം : മന്ത്രി പി രാജീവിനെ അനുമോദിച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നമ്പർ-വൺ-കേരളം-:-മന്ത്രി-പി-രാജീവിനെ-അനുമോദിച്ചു

നമ്പർ വൺ കേരളം : മന്ത്രി പി രാജീവിനെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.