ബൊഗോട്ട: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻ അട്ടിമറിയുമായി കൊളംബിയയും പരാഗ്വെയും.ലോകചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചത്. പരാഗ്വെയയോടെ എതിരില്ലാത്ത ഒരുഗോളിനാണ് ബ്രസീൽ തോൽവി വഴങ്ങിയത്. തോറ്റെങ്കിലും ലാറ്റിമേരിക്കൻ മേഖലയിൽ അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്. എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികൾക്ക് എട്ട് മത്സരങ്ങളിലെ നാലാമത്തെ തോൽവിയാണ്.
യെർസൺ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് അർജന്റീനയ്‌ക്കെതിരായ കൊളംബിയയുടെ ഗോളുകൾ നേടിയത്.നിക്കോളാസ് ഗോൺസാലസാണ് അർജന്റീനയുടെ ഏകഗോൾ നേടിയത്. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയത്. പന്തടക്കത്തിൽ മുന്നിട്ടു നിന്നെങ്കിലും ലക്ഷ്യം കാണാൻ കഴിയാതിരുന്നതാണ് ലോക ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്.
മത്സരത്തിന്റെ 25-ാം മിനിറ്റിൽ യെർസൺ മെസക്വറയിലൂടെ കൊളംബിയ മുന്നിലെത്തി. ഒരു ഗോൾ ലീഡോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൺസാലസിലൂടെ അർജന്റീന ഗോൾ മടക്കി സമനില പിടിച്ചു. എന്നാൽ അർജന്റീനയുടെ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല.60ാം മിനിറ്റിൽ റോഡ്രിഗസിന്റെ പെനാൽറ്റിയിലൂടെ കൊളംബിയ വീണ്ടും മുന്നിലെത്തി. സമനില പിടിക്കാൻ അർജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും കൊളംബിയൻ അതിർത്തി കടക്കാനായില്ല.
പരാഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെട്ടത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഡിയേഗോ ഗോമസാണ് പരാഗ്വെയുടെ നിർണായക ഗോൾ നേടിയത്. 2008 ന് ശേഷം ആദ്യമായിട്ടാണ് പരാഗ്വെ ബ്രസീലിനെ തോൽപ്പിക്കുന്നത്. നിലവിൽ 10 പോയിന്റുള്ള ബ്രസീൽ മേഖലയിൽ നിന്നുള്ള പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
Read More
- കെസിഎൽ; വിജയം ആവർത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്
- ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിങ്
- ബാലൺ ഡി ഓർ നോമിനേഷൻ;ഇക്കുറി മെസ്സിയും റൊണാൾഡോയും ഇല്ല
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം