ജയ്പുര്‍
രാജസ്ഥാനിലെ അജ്മീരിൽ ട്രാക്കിൽ സിമന്റ് ബ്ലോക്ക് വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. നോര്‍ത്ത് വെസ്റ്റേൺ റെയിൽവെക്ക് കീഴിലുള്ള ഫുലേരെ അഹമ്മദാബാദ് ചരക്ക് ഗതാഗത റൂട്ടിൽ സര്‍ധാന –- ബങ്കൂർഗ്രാം സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കിലാണ് 70 കിലോ ഭാരമുള്ള സിമന്റ് ബ്ലോക്ക് കണ്ടെത്തിയത്. ചരക്കുട്രെയിൻ സിമന്റ് ബ്ലോക്കിൽ ഇടിച്ചെങ്കിലും അപകടമൊഴിഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.
അതിനിടെ, ഞായറാഴ്ചയുണ്ടായ യുപി കാൺപുരിൽ ബിവാനി –- പ്രയാഗ് രാജ് കാളിന്ദി എക്സ്പ്രസ് അട്ടിമറി ശ്രമത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു.