തിരുവനന്തപുരം: ക്രികേരള ക്കറ്റ് ലീഗിൽ ആലപ്പുഴ റിപ്പ്ൾസിനു വീണ്ടും തോൽവി. ഏരീസ് കൊല്ലം സെയ്ലേഴ്സ് അവരെ രണ്ട് റൺസിനു വീഴ്ത്തി നാടകീയ ജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഏരീസ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി പറഞ്ഞ ആലപ്പിയുടെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ അവസാനിച്ചു.6 കളിയിൽ അഞ്ചാം ജയമാണ് കൊല്ലം സ്വന്തമാക്കിയത്. 10 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്ത്. ഇത്രയും കളിയിൽ ആലപ്പി നേരിടുന്ന നാലാം തോൽവിയാണിത്. 4 പോയിന്റുമായി അവർ അവസാന സ്ഥാനത്ത്.
മുൻനിര ബാറ്റർമാർ തിളങ്ങിയിട്ടും മധ്യനിരയും വാലറ്റവും പൊരുതാൻ നിൽക്കാൻ കീഴടങ്ങിയതാണ് ആലപ്പിക്ക് വിനയായത്. അവസാന ഘട്ടത്തിൽ ഫസിൽ ഫാനൂസ് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യം അപ്രാപ്യമായി.ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (38 പന്തിൽ 56) അർധ സെഞ്ച്വറി നേടി. താരം 5 ഫോറും 2 സിക്സും തൂക്കി. വിനൂപ് മനോഹരൻ (27 പന്തിൽ 36), കൃഷ്ണ പ്രസാദ് (26 പന്തിൽ 28) എന്നിവരും തിളങ്ങി. 9ാം സ്ഥാനത്തെത്തിയ ഫനൂസ് 8 പന്തിൽ രണ്ട് സിക്സുകൾ സഹിതം 15 റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും ഫലമുണ്ടായില്ല.
കൊല്ലത്തിനായി ബിജു നാരായണൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കെഎം ആസിഫ്, ഷറഫുദ്ദീൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി അർധ സെഞ്ച്വറി നേടി. താരം 33 പന്തിൽ 3 സിക്സും 5 ഫോറും സഹിതം 56 റൺസ് വാരി. 24 പന്തിൽ 3 സിക്സും 2 ഫോറും സഹിതം 40 റൺസ് അടിച്ച രാഹുൽ ശർമയും കൊല്ലത്തിനായി തിളങ്ങി. താരം പുറത്താകാതെ നിന്നു. ഓപ്പണർ അഭിഷേക് നായർ 26 റൺസെടുത്തു.ആലപ്പിക്കായി വിശ്വേശ്വർ സുരേഷ് 3 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 15 റൺസ് മാത്രമാണ് താരം വഴങ്ങിയത്.
Read More
- ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിങ്
- ബാലൺ ഡി ഓർ നോമിനേഷൻ;ഇക്കുറി മെസ്സിയും റൊണാൾഡോയും ഇല്ല
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ