കൊച്ചി > സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. 1, 70, 000 രൂപയാണ് ആവശ്യപ്പെട്ടത്. പണം പിൻവലിക്കാനായി ജെറി അമൽദേവ് ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് എറണാകുളം നോര്‍ത്ത് പൊലീസിൽ ജെറി പരാതി നല്കി. ധാരാവിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം പറഞ്ഞത്. ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു സംസാരമെന്നും ജെറി അമൽദേവ് പറഞ്ഞു.