സ്പെയിൻ > സ്പെയിനിലെ പൈനാപ്പിൾ കൊണ്ടുള്ള പുതിയ ഡേറ്റിങ് ട്രെൻഡാണ് ഇപ്പോൾ ചർച്ചയാവുന്നത്. നിങ്ങൾ അവിവാഹിതരാണോ ? പങ്കാളിയെ തേടുന്നുണ്ടോ ? സ്പെയിനിലെ സൂപ്പർമാർക്കറ്റുകളിൽ നിങ്ങൾക്ക് എളുപ്പത്തിൽ പങ്കാളിയെ കണ്ടെത്താം. എങ്ങനെയെന്നല്ലേ.
ഒരു പൈനാപ്പിൾ എടുത്ത് തലകീഴായി ട്രോളിയിൽ വെക്കുക. നിങ്ങളെപ്പോലെ പങ്കാളിയെ തേടുന്ന മറ്റുള്ളവർക്ക് ഇതൊരു സിഗ്നലാണ്. അങ്ങനെ പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും ഒക്കെ ഷോപ്പിംഗിനിടയിൽ തന്നെ അവസരം കിട്ടും.
നടി വിവി ലിൻ ടികിടോക്കിൽ തുടങ്ങിവച്ച ഈ ഡേറ്റിങ് ട്രെൻഡിന് പിറകെയാണ് ഇപ്പോൾ യുവാക്കൾ. മെർക്കഡോണ സൂപ്പർ മാർക്കറ്റ് ശൃംഖലയാണ് ഈ ഓഫ് ലൈൻ ഡേറ്റിംഗ് ജനപ്രിയമാക്കിയത്. പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പൈാപ്പിള്‍ വില്പനയും വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ട്.