Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഹരിയാനയിൽ കോൺഗ്രസുമായി സഖ്യത്തിന്‌ എഎപി ; 5 സീറ്റിൽ മത്സരിക്കും

by News Desk
September 9, 2024
in INDIA
0
ഹരിയാനയിൽ-കോൺഗ്രസുമായി-സഖ്യത്തിന്‌-എഎപി-;-5-സീറ്റിൽ-മത്സരിക്കും
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഹരിയാനയിൽ കോൺഗ്രസും ആം ആദ്മി പാർടിയും സീറ്റ് ധാരണയോട് അടുക്കുന്നു. അഞ്ച് സീറ്റ് എഎപിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. മണ്ഡലങ്ങൾ തീരുമാനിച്ചിട്ടില്ല. ഞായറാഴ്ച എഎപി രാജ്യസഭാംഗം രാഘവ് ഛദ്ദയും ഹരിയാന ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപക് ബാബ്റിയയുമാണ് സീറ്റ് വിഭജനം ചർച്ചചെയ്തത്. ചർച്ച ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ഇരുപാർടികൾക്കും സ്വീകാര്യമായ ധാരണയ്ക്കാണ് ശ്രമിക്കുന്നതെന്നും ഇരുവരും പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡയടക്കമുള്ളവർക്ക് എഎപി സഖ്യത്തിൽ താൽപര്യമില്ല. ബിജെപിക്കെതിരെ സഖ്യമായി മത്സരിക്കണമെന്ന നിലപാടാണ് രാഹുൽ ഗാന്ധിക്ക്.

സീറ്റ് മോഹികൾ
 കലഹത്തിൽ
32 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിൽ സീറ്റു ലഭിക്കാത്ത പലരും അതൃപ്തി പരസ്യമാക്കി. ബഹാദൂർഗഡ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രാജേഷ് ജൂൻ, യമുനാനഗറിലെ സദൗര സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ബ്രിജ്പാൽ ചപ്പർ എന്നിവർ പാർടി വിട്ടു. ചപ്പർ ബിഎസ്പിയിൽ ചേർന്നു. ഹരിയാനയിലെ 90 സീറ്റിലേക്ക് മൂവായിരത്തോളം അപേക്ഷയാണ് ലഭിച്ചത്. സ്വന്തം പക്ഷത്ത് നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ഭൂപീന്ദർ ഹൂഡ, കുമാരി ഷെൽജ, രൺദീപ് സിങ് സുർജെവാല തുടങ്ങിയ നേതാക്കളോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. 28 സിറ്റിങ് എംഎൽഎമാരിൽ 27 പേർക്കും സീറ്റ് നൽകി. ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. പിസിസി പ്രസിഡന്റ് ഉദയ് ഭാൻ, ബിജെപിയിൽ നിന്നെത്തിയ രാംകരൺ കാല എന്നിവർക്കും സീറ്റുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 12. അടുത്ത മാസം അഞ്ചിനാണ് വോട്ടെടുപ്പ്.

Previous Post

അഞ്ചാം ജയം തേടി തരിഗാമി ; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുപിടിക്കുക പ്രധാന ലക്ഷ്യം

Next Post

ഓട്ടത്തിനിടെ മ​ഗധ് എക്സ്പ്രസ്‌ ബോഗികൾ വേർപെട്ടു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഓട്ടത്തിനിടെ-മ​ഗധ്-എക്സ്പ്രസ്‌-ബോഗികൾ-വേർപെട്ടു

ഓട്ടത്തിനിടെ മ​ഗധ് എക്സ്പ്രസ്‌ ബോഗികൾ വേർപെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.