പോർട്ട് മോറസ്ബി
തെക്കൻ പസഫിക് രാജ്യമായ പാപ്പുവ ന്യൂ ഗിനിയിൽ എത്തിയ ഫ്രാൻസിസ് മാർപ്പാപ്പ അവശ്യ സഹായങ്ങളുമായി രാജ്യത്തിന്റെ ഉൾപ്രദേശത്തുള്ള മിഷണറി പ്രവർത്തകരെയും വിശ്വാസികളെയും സന്ദർശിച്ചു. വടക്കുപടിഞ്ഞാറൻ തീരത്തുള്ള വനിമോയിലുള്ള ക്രിസ്തുമതവിശ്വാസികളെയാണ് ഞായറാഴ്ച മാർപാപ്പ സന്ദർശിച്ചത്.
മാർപാപ്പയുടെ സ്വദേശമായ അർജന്റീനയിൽ നിന്നുള്ള മിഷണറികൾ ഇവിടെയുണ്ട്. ഓസ്ട്രേലിയൻ സൈനികവിമാനത്തിന്റെ അകമ്പടിയോടെ വനിമോയിലെത്തിയ മാർപാപ്പ, അവശ്യമരുന്നുകളും വസ്ത്രങ്ങളും അടക്കമുള്ള സഹായം കൈമാറിയതായി വത്തിക്കാൻ അറിയിച്ചു. പോർട്ട് മോറസ്ബിയിൽ മാർപാപ്പ നേതൃത്വം വഹിച്ച പ്രാർഥനയിൽ 35,000 വിശ്വാസികൾ പങ്കെടുത്തു. 12 ദിന സന്ദർശനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കി തിങ്കളാഴ്ച മാർപാപ്പ കിഴക്കൻ തിമൂറിലേക്ക് തിരിക്കും.