ഓസ്ട്രേലിയക്കെതിരായി നടക്കാനിരിക്കുന്ന ട്വന്റി20 ടീമിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ, ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കലിനു ശേഷം മികച്ച ഒരു പരിശീലകനാകാനാണ് ആഗ്രഹമെന്ന് മൊയീൻ അലി പറഞ്ഞു.
‘തനിക്ക് 37 വയസ്സായെന്നും, ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെന്നും,’ ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ മൊയീൻ പറഞ്ഞു. ‘ഞാൻ ഇംഗ്ലണ്ടിനായി ഒരുപാട് കളിച്ചിട്ടുണ്ട്. അടുത്ത തലമുറയ്ക്ക് വഴിമാറേണ്ട സമയമാണിത്. ഇതാണ് അതിനുള്ള സമയമെന്ന് തോന്നുന്നു. എന്റെ ഭാഗം ഞാൻ പൂർത്തിയാക്കി,” മൊയീൻ അലി പറഞ്ഞു.
‘കോച്ചിങ് ഞാൻ ചെയ്യാൻ ആഗ്രഹിച്ച ഒന്നാണ്. എനിക്ക് മികച്ച ഒരു കോച്ച് ആകണമെന്നാണ് ആഗ്രഹം. ബ്രണ്ടൻ മക്കല്ലത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ എനിക്കു കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Happy Retirement Moeen Ali 🌟
‼️ Moeen Ali in 4th innings: 63 wickets average 23.17. Only 0.03 higher than Shane Warne’s 4th-innings average.pic.twitter.com/8WY9yMNWE2
— ICT Fan (@Delphy06) September 8, 2024
ഇംഗ്ലണ്ടിനായി 68 ടെസ്റ്റുകൾ, 138 ഏകദിനങ്ങൾ, 92 ടി20 എന്നിങ്ങനെ 298 അന്താരാഷ്ട്ര മത്സരങ്ങൾ മൊയീൻ അലി കളിച്ചിട്ടുണ്ട്. “വളരെ അഭിമാനത്തോടെയാണ് ഞാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിടപറയുന്നത്. ആദ്യമായി ഇംഗ്ലണ്ട് ജഴ്സിയിൽ ഇറങ്ങുമ്പോൾ, കരിയറിൽ എത്ര മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുമെന്ന് ആർക്കും അറിയില്ല. എനിക്ക് 300 ഓളം മത്സരങ്ങൾ കളിക്കാനായി. എന്റെ കരിയറിന്റെ തുടക്കത്തിലെ കുറച്ചു വർഷങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം ഊന്നിയുള്ളതായിരുന്നു. ഒയിൻ മോർഗന്റെ വരവോടെ ഏകദിനത്തിലും കളിച്ചു. അതും രസമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് യഥാർഥ ക്രിക്കറ്റ് എന്ന് കരുതുന്നു,” മൊയീൻ പറഞ്ഞു.
ഇംഗ്ലണ്ട് ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ മൊയീൻ അലി, ടെസ്റ്റിൽ 204 വിക്കറ്റുകളും 3094 റൺസും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 2355 റൺസ് 111 വിക്കറ്റ്, ടി20യിൽ 1229 റൺസ് 51 വിക്കറ്റ് എന്നിങ്ങനെ നേടിയിട്ടുണ്ട്. 5 സെഞ്ചുറികളാണ് താരത്തിന്റെ ടെസ്റ്റിലെ നേട്ടം. ഏകദിനത്തിൽ മൂന്നു സെഞ്ചുറികളുണ്ട്.
Read More
- ബാലൺ ഡി ഓർ നോമിനേഷൻ;ഇക്കുറി മെസ്സിയും റൊണാൾഡോയും ഇല്ല
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ