ഡൽഹി: ഒളിമ്പിക്‌സ് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) പ്രസിഡന്റായി മുൻ ഇന്ത്യൻ ഷൂട്ടർ രൺധീർ സിങ്. ഒസിഎയുടെ 42 വർഷത്തെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് രൺധീർ സിങ്. 44-ാമത് ഒസിഎ ജനറൽ അസംബ്ലിയിലാണ് രൺധീർ സിങിനെ ഐക്യകണ്ഠേനെ തിരഞ്ഞെടുത്തത്.
2024 മുതൽ 2028 വരെയാണ് രൺധീർ സിങിന്റെ കാലാവധി. 77 കാരനായ രൺധീർ 2021 മുതൽ ഒസിഎ ആക്ടിംഗ് പ്രസിഡൻ്റാണ്. നിയമലംഘനത്തെ തുടർന്ന് മുൻ പ്രസിഡന്റിനെ ഒസിഎ നേരത്തെ വിലക്കിയുരുന്നു. കുവൈറ്റിൽ നിന്നുള്ള ഷെയ്ഖ് അഹമ്മദ് അൽ-ഫഹദ് അൽ-സബാഹിനെയാണ് 15 വർഷത്തേക്ക് വിലക്കിയത്. ഇതിനു പിന്നാലെയാണ് രൺധീർ സിങ് ഒസിഎ ആക്ടിംഗ് പ്രസിഡൻ്റായി നിയമിതമായത്.
ഇന്ത്യയിലെയും, ഏഷ്യയിലെടും വിവിധ കായിക സംഘടനകളിൽ വ്യത്യസ്ത പദവി അലങ്കരിച്ചയാളാണ് രൺധീർ. കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുടെയും ഏഷ്യയിലെ 45 രാജ്യങ്ങളിലെ പ്രമുഖ കായിക നേതാക്കളുടെയും സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബിലെ പട്യാലയിലെ കായിക കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം.
രൺധീർ സിങ്ങിൻ്റെ അമ്മാവനായ മഹാരാജ യാദവീന്ദ്ര സിങ് ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള ക്രിക്കറ്റ് താരമാണ്. ഐഒസി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ അദ്ദേഹത്തിൻ്റെ പിതാവ് ഭലീന്ദ്ര സിങ് 1947 -1992 കാലഘട്ടത്തിൽ ഐഒസി അംഗമായിരുന്നു. 2001നും 2014നും ഇടയിൽ ഐഒസി അംഗമായിരുന്ന രൺധീർ, ഇതിനു ശേഷം ആഗോള കായിക സംഘടനയുടെ ഓണററി അംഗമായി തുടർന്നു.
‘ഒരു ഒളിമ്പ്യൻ എന്ന നിലയിലും നേതാവ് എന്ന നിലയിലും രൺധീർ സിങിൻ്റെ പതിറ്റാണ്ടുകളുടെ കായികരംഗത്തെ സമർപ്പണം, ആഗോള കായിക സമൂഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ചെന്ന്,’ ഒളിമ്പിക് സ്വർണ മെഡൽ ജോതാവ് അഭിനവ് ബിന്ദ്ര പറഞ്ഞു. ‘അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് കീഴിൽ, ഒളിമ്പിക് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ഏഷ്യയിലുടനീളം കായിക നിലവാരം ഉയർത്തുന്നതും ഒസിഎ തുടരുമെന്ന്,’ അഭിനവ് ബിന്ദ്ര കൂട്ടിച്ചേർത്തു.
Read More
- ബാലൺ ഡി ഓർ നോമിനേഷൻ;ഇക്കുറി മെസ്സിയും റൊണാൾഡോയും ഇല്ല
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ