തൃശൂർ > തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്റ്റേഷൻ മേൽപ്പാലത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മേൽപ്പാലത്തിന്റെ പടിയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണെന്നാണ് സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.