പാരിസ്:പാരീസ് പാരാലിമ്പക്‌സിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കി നിതേഷ് കുമാർ. ബാഡ്മിന്റണിലാണ് നിതേഷ് കുമാറിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം രണ്ടായി.ബ്രിട്ടന്റെ ഡാനിയൽ ബെഥെലിനെയാണ് പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് നിതേഷ് സ്വർണം സ്വന്തമാക്കിയത്. സ്‌കോർ 21-14, 18-21, 23-21.
ഇന്ത്യക്കായി ഡിസ്‌കസ് ത്രോയിൽ യോഗേഷ് കതുനിയ വെള്ളി നേടി. പുരുഷൻമാരുടെ ഡിസ്‌കസ് ത്രോ എഫ്56ലാണ് മെഡൽ നേട്ടം. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം ഫൈനലിൽ പുറത്തെടുത്തത്. 42.22 മീറ്റർ താണ്ടിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ പാരാലിമ്പക്‌സിൽ താരം വെള്ളി നേടിയിരുന്നു. ടോക്യോയിലെ വെള്ളി പാരിസിലും താരം നിലനിർത്തി.
ബ്രസീലിന്റെ ക്ലൗഡിനി ബറ്റ്സ്റ്റയാണ് ഈ ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്. വെങ്കലം ഗ്രീസിന്റെ കോൺസ്റ്റാന്റിനോസ്‌സൗനിസിനാണ്.പാരാലിമ്പക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഒൻപതായി. രണ്ട് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം നേട്ടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
Read More
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ