ബംഗളൂരു
ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റിൽ കേരളത്തിന്റെ ജോമോൻ ജോയിക്ക് സ്വർണം. പുരുഷ ഹൈജമ്പിൽ 2.14 മീറ്റർ ചാടിയാണ് നേട്ടം. ലോങ്ജമ്പിൽ മുഹമ്മദ് അനീസ് 7.78 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. വനിതകളുടെ പോൾവോൾട്ടിൽ റെയിൽവേസിന്റെ മലയാളി താരം കൃഷ്ണ രചനും വെള്ളി നേടി. 4.10 മീറ്റർ ഉയരം താണ്ടിയാണ് നേട്ടം. മീറ്റ് ഇന്ന് സമാപിക്കും.















