Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘എന്റെ മോൾക്ക്‌ നല്ല വീടായി, സ്വർഗം പോലെയാ അവരിവിടെ കഴിയുന്നേ’

by News Desk
September 2, 2024
in KERALA
0
‘എന്റെ-മോൾക്ക്‌-നല്ല-വീടായി,-സ്വർഗം-പോലെയാ-അവരിവിടെ-കഴിയുന്നേ’
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം
“എന്റെ മോൾക്ക് നല്ല വീടായി, സ്വർഗം പോലെയാ അവരിവിടെ കഴിയുന്നേ, അതിൽ കൂടുതൽ എനിക്കിനിയെന്താ വേണ്ടേ’ പാത്തുമ്മ പറഞ്ഞുകൊണ്ടേയിരുന്നു ഹൃദയം നിറഞ്ഞ ചിരിയോടെ… കൂട്ടിക്കൽ ദുരിതബാധിതർക്കായി തേൻപുഴയിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമിച്ചുനൽകിയ വീട്ടിലാണ് പാത്തുമ്മയുടെ മകൾ ഉമൈബാനും കുടുംബവും താമസം.

തേൻപുഴയിൽ ഇ എം എസ് നഗറിൽ സിപിഐ എം നിർമിച്ചുനൽകിയ 25 സ്നേഹവീടുകൾ. അവിടെ ആദ്യം താമസമാക്കിയവരാണിവർ, താന്നത്തുപറമ്പിൽ റെഫീഖും ഭാര്യ ഉമൈബാനും കുട്ടികളും. സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നു എന്നതാണ് ഇവരുടെ ആശ്വാസം. നേരത്തെ ഇവർ താമസിച്ചിരുന്ന വീട്ടിൽ പ്രളയജലമെത്തി വീട്ടുസാധങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോയി. വീട് സ്വപ്നം മാത്രമാകും എന്ന് വിചാരിച്ചിരുന്നവർക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട്. അത് നൽകുന്ന സന്തോഷം ചെറുതല്ലെന്ന് ഇവർ പറയുന്നു.

മണ്ണിടിച്ചിലിൽ വീട് വാസയോഗ്യമല്ലാതായ പാറയ്ക്കൽ വിശാഖും ഭാര്യ അപർണ്ണയും മകൾ അവിനിഗയും ഇന്ന് സുരക്ഷിത ഇടത്തിലാണ്. തീർത്താൽ തീരാത്ത കടപ്പാടോടെ. ഇതുപോലെ 25 കുടുംബങ്ങൾ ഇവിടെ അന്തിയുറങ്ങുന്നു; പേടികൂടാതെ അതിലേറെ സന്തോഷത്തോടെ. ഒരുവീട് പോലെ കഴിയുന്ന കുടുംബങ്ങൾ, കുട്ടികൾക്ക് കളിയിടം. രണ്ട് മുറിയും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന വീട്. ഓരോ വീട്ടിലും വണ്ടി എത്തുന്ന വഴി, വൈദ്യുതി സംവിധാനം, കുടിവെള്ളം. 25 വീടുകൾക്കായി രണ്ട് കുഴൽകിണറുകൾ, കടുത്ത വേനലിലും ഇതുവരെ ഒരു കിണറിനെയേ ആശ്രയിക്കേണ്ടി വന്നുള്ളൂ. ഇനി സ്വയംതൊഴിൽ സംവിധാനവും കൂട്ടായ്മയും മറ്റ് സൗകര്യങ്ങളും ഇ എം എസ് നഗറിൽ ഒരുക്കാനുള്ള തയ്യാറെടുപ്പ് പാർടി നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

സിപിഐ എം തണലൊരുക്കിയപ്പോൾ ആ മാതൃക സ്വീകരിച്ച് മറ്റൊരാൾക്ക് പ്രതീക്ഷ പകർന്നവരും ഉണ്ടിവിടെ. ഏഴാംനമ്പർ വീട്ടിലെ താമസക്കാരനായിരുന്ന സന്ദീപ് രാമചന്ദ്രൻ ജോലികിട്ടി പോയപ്പോൾ തനിക്കുകിട്ടിയ വീട് പാർടിയെ തിരിച്ച് ഏല്പിക്കുകയായിരുന്നു. വീടില്ലാത്ത മറ്റൊരുകുടുംബത്തിന് അത് ആശ്രയമാവുകയും കഴിഞ്ഞദിവസം അവർ താമസമാരംഭിക്കുകയും ചെയ്തു. വയനാട് ദുരിതബാധിതർക്കായി തങ്ങളാൽ കഴിയുന്ന സഹായവും സിഎംഡിആർഎഫിലേക്ക് ഈ കുടുംബങ്ങൾ സമാഹരിച്ചു. ഇനിയും സ്നേഹവീടുകൾ ഉയരാൻ, തങ്ങളെപ്പോലെ അതിജീവനം അതിവേഗം സാധ്യമാകാൻ കൂട്ടിക്കലിന്റെ സ്നേഹം.

Previous Post

വിഴിഞ്ഞത്തേക്ക്‌ അഡു എത്തി ; ഡെയ്‌ല മടങ്ങി , ബ്രസീലിൽനിന്ന് എംഎസ്‌സിയുടെ ഒറിയോണും

Next Post

16 കോച്ചുമായി 
വന്ദേഭാരത്‌ സ്ലീപ്പർ ; പരമാവധി വേഗം 160 കിലോമീറ്റർ , ലോക്കോ പൈലറ്റുമാർക്ക്‌ ശുചിമുറി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
16-കോച്ചുമായി-
വന്ദേഭാരത്‌-സ്ലീപ്പർ-;-പരമാവധി-വേഗം-160-കിലോമീറ്റർ-,-ലോക്കോ-പൈലറ്റുമാർക്ക്‌-ശുചിമുറി

16 കോച്ചുമായി 
വന്ദേഭാരത്‌ സ്ലീപ്പർ ; പരമാവധി വേഗം 160 കിലോമീറ്റർ , ലോക്കോ പൈലറ്റുമാർക്ക്‌ ശുചിമുറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.