ചെന്നൈ
മലയാള സിനിമയിലെ ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും തമിഴ്നാട്ടിലും സമാന നിലയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി. ” എന്ത്? എനിക്ക് അതേക്കുറിച്ച് അറിയില്ല. ക്ഷമിക്കണം’. രജനീകാന്ത് പറഞ്ഞു.
തമിഴ് സിനിമയിൽ ലൈംഗിക ചൂഷണം ഇല്ലെന്ന് ജീവ
ലൈംഗിക ചൂഷണം തമിഴ് സിനിമയിലില്ലെന്നും അത് മലയാളത്തിലെ പ്രശ്നമാണെന്നും നടൻ ജീവ. മീ ടു രണ്ടാംഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. സിനിമയിൽ ആരോഗ്യകരമായ അന്തരീക്ഷമുണ്ടാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രര്‍ത്തകരോട് തേനിയിൽവച്ച് പറഞ്ഞു. ജീവയും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്കുതര്‍ക്കവുമുണ്ടായി.