ന്യൂഡല്ഹി>ഡോ. വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിവില് സര്വീസ് രംഗത്തേക്ക് കടന്നുവരുന്നവര്ക്ക് അദ്ദേഹം വലിയൊരു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂര്വ്വം ചീഫ് സെക്രട്ടറിമാര്ക്ക് മാത്രമേ അത്തരത്തില് ആകാന് കഴിയൂ. കലയോടുള്ള ആഭിമുഖ്യം ഒരു ഘട്ടത്തിലും സര്ക്കാര് സംവിധാനത്തില് ബാധിച്ചില്ല. കലയോടുള്ള ആഭിമുഖ്യം ചില വകുപ്പുകളില് ഗുണകരമാവുകയും ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന വി വേണുവിന് യാത്രയയപ്പ് നല്കുന്ന ചടങ്ങില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.’ഡോക്ടര്മാര് പണിമുടക്കിയപ്പോള് ഒ പി വിഭാഗത്തില് ഡോക്ടറായി വീണ്ടും ജോലി ചെയ്യാന് വേണു മടി കാണിച്ചില്ല. എം ബി ബി എസ് കാരില് ഐഎഎസ് കാരാകുന്ന രണ്ടാമത്തെ ആളാണ് വേണു. ഭര്ത്താവും ഭാര്യയും ചീഫ് സെക്രട്ടറി ചുമതല കൈമാറുന്നത് കേരള ചരിത്രത്തില് ആദ്യം.
വയനാട് ദുരന്തത്തില് വേണു നടത്തിയത് മികച്ച ഏകോപനം. സിവില് സര്വീസ് രംഗത്തേക്ക് കടന്നുവരുന്നവര്ക്ക് വേണു ഒരു മാതൃകയാണ്. വിവിധ സംസ്ഥാന വകുപ്പുകളിലും കേന്ദ്ര സര്വീസിലും മികച്ച പ്രവര്ത്തനമാണ് വേണു നടത്തിയത്. നാല്പ്പതോളം നാടകങ്ങളിലെ മികച്ച പ്രകടനവും വേണുവിനെ ശ്രദ്ധേയനാക്കി’- മുഖ്യമന്ത്രി