പാരിസ്: ഒളിമ്പിക്‌സ് ആവേശം അവസാനിച്ച പാരിസിന്റെ മണ്ണിൽ ഇനി പാരാലിമ്പക്‌സ് പോരാട്ടങ്ങൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായിക മേളയുടെ 17ാം അധ്യായമാണ് ഇത്തവണ. വർണാഭമായ കലാ വിസ്മയങ്ങളോടെയാണ് കായികമാമാങ്കത്തിന് തുടക്കമായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോ പാരാലിമ്പിക്‌സിന് തുടക്കമായെന്നു ഔദോഗികമായിപ്രഖ്യാപിച്ചു. 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് നാല് മണിക്കൂറോളം നീണ്ടു. പാരാ അത്‌ലറ്റുകളായ സുമിത് ആന്റിലും ഭാഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്. ടോക്യോയിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ താരമാണ് സുമിത്.ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇത്തവണ പാരാലിമ്പക്‌സിൽ മാറ്റുരയ്ക്കുന്നത്. മികച്ച മെഡൽ നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യക്കായി 84 താരങ്ങളാണ് മത്സരിക്കുന്നത്.
Watch India’s Contingent at Paralympics 2024🇮🇳♥️pic.twitter.com/aIilJ5alAz
— The Khel India 2.0 (@BharatAtOlympic) August 28, 2024
മലയാളി പാരാ ഷൂട്ടർ സിദ്ധാർഥ ബാബവുമുണ്ട്.ടോക്യോ പാരാലിമ്പക്‌സിലാണ്.ഇന്ത്യയുടെ മികച്ച പ്രകടനം കണ്ടത്. അന്ന് 19 മെഡലുകളുമായി ഇന്ത്യ ചരിത്രമെഴുതി. ഇത്തവണ 22 ഇനങ്ങളിൽ 12 പോരാട്ടങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞ അധ്യായത്തിലെ മെഡൽ നില മെച്ചപ്പെടുത്തുകയാണ് ഇന്ത്യ മുന്നിൽ കാണുന്നത്.
Read More
- മികച്ച ഗോൾ സ്‌കോറർ;റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ
- ഐപിഎൽ 2025; ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് മെന്ററായി സഹീർ ഖാൻ
- കൊലപാതകം തെളിയട്ടേ; ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരുമെന്ന് ബിസിബി
- ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജയ് ഷാ; ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ
- ഐഎസ്എൽ; സെപ്റ്റംബർ 13ന് തുടങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
- ലൊസെയ്ൻ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം