കൊച്ചി> കപ്പല്‍ശാലയില്‍ എന്‍ഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എന്‍ഐഎ യൂണിറ്റ് കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തുന്നത്.
പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.സംസ്ഥാന പൊലീസാണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.
ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാന് പൗരന് അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ പ്രതിരോധ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്.