അബുജ
നൈജീരിയയിലെ ബുർക്കിന ഫാസോയിൽ ഭീകരാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു. അബുജയിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ബർസലോഗോ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു ഭീകരാക്രമണം. അൽ ഖായിദയുമായി ബന്ധമുള്ള ജെൻഐഎം ഭീകരവാദികൾ ഗ്രാമത്തിനുള്ളിലേക്ക് ഇരച്ചുകയറി ഗ്രാമവാസികൾക്കും അവരെ സംരക്ഷിക്കാൻ നിയോഗിച്ച പട്ടാളക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം അൽഖായിദ ഏറ്റെടുത്തു. നൈജീരിയയിൽ അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന പട്ടാളഭരണം ഭീകരവാദഗ്രൂപ്പുകളെ ചെറുക്കുന്നതിൽ പരാജയമാണെന്ന വിമര്‍ശം ശക്തമായി.