അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയുടെ (ഐ.സി.സി) തലപ്പത്തേക്ക് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ഐസിസി ചെയർമാൻ സ്ഥാനത്തേക്കാണ് ജയ് ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 35 വയസ്സുകാരനായ ജയ് ഷാ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
2020ലും, 2022ലും ഐസിസി തലവനായി തിരഞ്ഞെടുപ്പെട്ട ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലെ മൂന്നാം ഊഴത്തിനില്ലെന്ന് അറിയിച്ചതോടെയാണ് ജയ് ഷായ്ക്ക് അവസരം ഒരുങ്ങിയിത്. ഈ വർഷം നവംബർ വരെയാണ് നിലവിലെ ഐസിസി ചെയർമാന്റെ കാലവധി. ഡിസംബര്‍ ഒന്നിന് ജയ് ഷാ ചെയര്‍മാനായി സ്ഥാനമേൽക്കും.
ഐസിസി ചെയർമാനായി സ്ഥാനമേൽക്കുന്നതോടെ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനം ഉപേക്ഷിക്കേണ്ടി വരും. അടുത്ത വർഷം വരെയാണ് ജയ് ഷായുടെ കാലവധി. 2016 മുതലാണ്, ഐസിസി ചെയർമാൻ പതവി സ്വതന്ത്ര സ്ഥാനമായത്.
ജഗ്‌മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍. എന്‍. ശ്രീനിവാസന്‍ (2014), ശശാങ്ക് മനോഹര്‍ (2015) എന്നവർ ഐസിസി ചെയർമാൻ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
ക്രിക്കറ്റിനെ കൂടുതൽ ആഗോളവൽക്കരിക്കാൻ ഐസിസിയുമായും അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് ജയ് ഷാ പ്രതികരിച്ചു. ‘ഒന്നിലധികം ഫോർമാറ്റുകളുടെ സഹവർത്തിത്വം സന്തുലിതമാക്കുമെന്നും, നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും’ ജയ് ഷാ പറഞ്ഞു. ക്രിക്കറ്റിനെ മുൻപത്തെക്കാളും ജനപ്രിയവുമാക്കുകയാണ് ലക്ഷ്യമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
Read More
- ഐഎസ്എൽ; സെപ്റ്റംബർ 13ന് തുടങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
- ലൊസെയ്ൻ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം
- യുട്യൂബിലും കിങ്ങായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- ’16 രാജകീയ വർഷങ്ങൾ;’ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ