തിരുപ്പതി > വനിതാഡോക്ടറെ ചികിത്സയിലിരുന്ന രോഗി ആക്രമിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലാണ് സംഭവം നടന്നത്. ബംഗാര രാജു എന്ന രോഗിയാണ് വനിതാ ഡോക്ടറെ ആക്രമിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഡോക്ടര്‍ നടന്നുപോകുന്നതിനിടെ ഇയാള്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ച് തല ഇടിപ്പിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം.