തിരുവനന്തപുരം > സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം പാർടി നിലപാടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർടിയുടെ നിലപാട് പറയാൻ പാർടി ചുമതലപ്പെടുത്തിയിരിക്കുന്നത് അധ്യക്ഷനെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പാർടി നിലപാടിനോട് ചേർന്ന് പോവുകയാണ് എല്ലാ പാർടി അംഗങ്ങളും ചെയ്യേണ്ടത്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സിനിമ മേഖലയിലെ വിവാദങ്ങളെക്കുറിച്ച് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തെക്കുറിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.















