തൃശൂർ > മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഉയർന്ന ആരോപണങ്ങളിൽ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരെ കേന്ദ്ര മന്ത്രി പിടിച്ചു തള്ളുകയായിരുന്നു. ഇന്ന് രണ്ടാം തവണയാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി മോശമായി പെരുമാറുന്നത്.
ചൊവ്വാഴ്ച രാവിലെ സുരേഷ് ഗോപിയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും തുടർന്ന് വന്ന ആരോപണങ്ങളെ കുറിച്ചും മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ സംഭവങ്ങളെ നിസാരവൽക്കരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.