ടൊറന്റോ
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്ക് 100 ശതമാനം ചുങ്കം ചുമത്തുമെന്ന് കാനഡ. ചൈനയിൽനിന്നുള്ള അലുമിനിയത്തിനും ഉരുക്കിനും 25 ശതമാനം ചുങ്കം ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു.
ആഗോളവിപണിയിൽ ഉൽപ്പന്നങ്ങൾ അമിതമായി എത്തിച്ച് വിപണി കീഴടക്കാൻ ചൈന ശ്രമിക്കുന്നതായാണ് കാനഡയുടെ ആരോപണം. ചൈനയിൽനിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ഉയർന്ന ഇറക്കുമതിച്ചുങ്കം ഈടാക്കുന്നത് പരിഗണിക്കുമെന്നാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാട്.