ന്യൂഡൽഹി> കർഷക സമരവുമായി ബന്ധപ്പെട്ട് നടിയും എംപിയുമായ കങ്കണ റണാവത്ത് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.
തിങ്കളാഴ്ച ബിജെപി സെൻട്രൽ മീഡിയ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കങ്കണയെ പാർടി തള്ളിയത്. കർഷക സമരത്തെക്കുറിച്ച് കങ്കണ നടത്തിയ പരാമർശങ്ങൾ പാർടിയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പാർടിയുടെ നയപരമായ കാര്യങ്ങളിൽ സംസാരിക്കാൻ അവർക്ക് അധികാരമോ അനുവാദമോ ഇല്ലെന്നുമാണ് ബിജെപി വ്യക്തമാക്കിയത്. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കങ്കണയ്ക്ക് ബിജെപി താക്കീത് നൽകി.
ഇന്ത്യയിലെ കർഷക സമരത്തെയും ബംഗ്ലാദേശിലെ പ്രക്ഷോഭത്തെയും താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ വിവാദ പരാമർശം. കേന്ദ്ര സർക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബംഗ്ലാദേശിൽ ഇപ്പോഴുണ്ടായകലാപം പോലെയാകുമായിരുന്നു എന്നായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.