മുംബൈ > ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്നൗ സ്വദേശി അനുരാഗ് ജയ്സ്വാളാണ് മരിച്ചത്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്യൂമൻ റിസോഴ്സ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം വാഷിയിൽ നടന്ന പാർട്ടിയിൽ അനുരാഗ് പങ്കെടുത്തിരുന്നുവെന്നും മദ്യലഹരിയിലായിരുന്നെന്നുമാണ് വിവരം. അബോധാവസ്ഥയിലായിരുന്ന അനുരാഗിനെ ആശുത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം റാഗിംങ് ആണോ എന്നും അന്വേഷിക്കുന്നുണ്ട്.