ബംഗളൂരു > കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലിൽ വിവിഐപി പരിഗണന. ജയിലിൽ പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജർക്കൊപ്പം കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
കറുത്ത പാന്റും ചാരനിറത്തിലുള്ള ടീഷർട്ടുമണിഞ്ഞ് സന്തോഷത്തോടെ ഇരിക്കുന്ന ദർശന്റെ ഫോട്ടോയ്ക്ക് കടുത്ത വിമർശനങ്ങൾക്ക് ഇടയാകുകയാണ്. വീട്ടിൽനിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് നേരത്തെ ദർശൻ നൽകിയ ഹരജി ബംഗളൂരു 24ാം എസിഎംഎം കോടതി തള്ളിയിരുന്നു.
ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.