ലക്നൗ> ഫിറോസ്പൂരില്‍ നിന്ന് ധന്‍ബാദിലേക്ക് പോകുകയായിരുന്ന കിസാന്‍ എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു.പുലര്‍ച്ചെ നാല് മണിയോടെ ബിജ്നോറിലെ ചക്രജ്മാലിന് സമീപം നടന്ന സംഭവത്തില്‍ ഒഴിവായത് വന്‍ അപകടം.22 കോച്ചുകളില്‍ 13 എണ്ണമാണ് വേര്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലാണ് സംഭവം.
ഗാര്‍ഡ് ഉടന്‍ തന്നെ ലോക്കോപൈലറ്റിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഉ
എഞ്ചിനും എട്ട് കോച്ചുകളും സിയോഹാര റെയില്‍വേ സ്റ്റേഷനിലും ഗാര്‍ഡ് കമ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെ 13 കോച്ചുകള്‍ ചക്രജ്മാലിന് സമീപവുമാണ് വേര്‍പ്പെട്ടത്. ഈ കോച്ചുകളില്‍ പൊലീസ് റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ഥികളടക്കം നൂറോളം യാത്രക്കാരുണ്ടായിരുന്നു. ദ്യോഗാര്ഥികളെ ബറേലിയിലേക്ക് അയക്കാന്‍ നാല് ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ആളപായമില്ല