ബംഗളൂരു > ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മതിക്കാത്തതിൽ ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയ പൊലീസിന്റെ നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ ഓർഡർ.
ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായതിനു ശേഷം ഭാര്യയ്ക്ക് അമിത ഭാരവും രക്തസമ്മർദവും ഉണ്ടായി അതിനാൽ ആരോഗ്യസ്ഥിതി മോശമാകരുതെന്ന് കരുതിയാണ് ആഹാര നിയന്ത്രിച്ചതെന്ന് ഭർത്താവ് ഹർജിയിൽ പറഞ്ഞു.
ഫ്രഞ്ച് ഫ്രൈസ്,ചോറ്,മാംസം എന്നിവ തന്നെ ഖവിക്കുവാൻ സമ്മതിക്കുന്നില്ല എന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് സ്ത്രീധന സ്ത്രീധനപീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്തത് ആശ്ചര്യപ്പെടുത്തുന്നു എന്ന് ഹൈക്കോടതി വ്യക്തമാക്കി. അധികാര ദുർവിനിയോഗമാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിലൂടെ പൊലീസ് ചെയ്തതെന്നും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കേണ്ട ഒരു കുറ്റകൃത്യവും നടന്നിട്ടില്ലയെന്നും കോടതി എടുത്തു പറഞ്ഞു. ഭർത്താവ് യുഎസിൽ പോകുന്നത് പരാതിക്കാരിയുടെ നീക്കമായി മാത്രമേ ഇതിനേ കാണുന്നുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു.