Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രോഷമടങ്ങാതെ
 കൊൽക്കത്ത

by News Desk
August 25, 2024
in INDIA
0
രോഷമടങ്ങാതെ
-കൊൽക്കത്ത
0
SHARES
47
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധമുയർത്തുന്നവരെ ലക്ഷ്യമിടുന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടിക്കെതിരെ വൻ പ്രക്ഷോഭം. നിഷ്ഠൂര കൊലയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള അക്രമികൾ ആശുപത്രി അടിച്ചു തകർത്തിരുന്നു.

ഈ ആക്രമണത്തിന്റെ പേരിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ലാൽബസാറിലെ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകള് സംയുക്തമായാണ് പ്രതിഷേധിച്ചത്.
അഭിഭാഷകസംഘടനകളും പങ്കെടുത്തു. കനത്ത മഴയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം പൊലീസ് കമീഷണർക്ക് നേരിട്ട് പരാതി സമർപ്പിച്ചു.

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും പിടികൂടുംവരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. ലോക സമാധാന ദിനത്തിന് മുന്നോടിയായി സെപ്തംബർ ഒന്നിന് കൊൽക്കത്തയിലും മറ്റ് മേഖലകളിലും വൻ റാലികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതി ലഭിക്കുംവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതെയാകും സമരം തുടരുക.

നുണപരിശോധന തുടരുന്നു

കൊൽക്കത്ത
ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി, മുൻ പ്രിൻസിപ്പൽ എന്നിവരടക്കം ഏഴുപേരുടെ നുണപരിശോധന തുടങ്ങി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും സിവിക് വളന്റിയറുമായ മുഖ്യപ്രതി സഞ്ജയ് റോയ്യെ ജയിലിലാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

മുൻ പ്രിൻസിപ്പൽ ഡോ. സന്ദിപ് ഘോഷ്, കൊലപാതകമുണ്ടായ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടർമാർ, സിവിക് വളന്റിയർ എന്നിവർക്ക് സിബിഐയുടെ കൊൽക്കത്ത ഓഫീസിലാണ് പരിശോധന. തുടർച്ചയായ ഒൻപതാം ദിവസമായ ശനിയാഴ്ചയും ഡോ. സന്ദിപ് ഘോഷിനെ ചോദ്യംചെയ്തു. ഡൽഹിയിൽനിന്ന് പോളിഗ്രാഫ് പരിശോധനാ വിദഗ്ധര് കൊൽക്കത്തയിൽ എത്തി.

അതിനിടെ, കൊലപാതകം നടന്ന ആഗസ്ത് ഒമ്പതിന് രാത്രി മുഖ്യപ്രതി സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊൽക്കത്ത പൊലീസ് അംഗങ്ങൾക്ക് നൽകിയിട്ടുള്ള ഹെൽമറ്റ് ഇയാളുടെ കൈയിലുള്ളതും ദൃശ്യങ്ങളിലുണ്ട്.

Previous Post

സ്‌ത്രീകൾ മുഖം മറയ്‌ക്കണം, 
പാടരുത്‌ – തീട്ടൂരവുമായി താലിബാൻ

Next Post

മഴ ദുരിതത്തില്‍ ഡൽഹി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മഴ-ദുരിതത്തില്‍-ഡൽഹി

മഴ ദുരിതത്തില്‍ ഡൽഹി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.