പുണെ > മഹാരാഷ്ട്രയിലെ പുണെയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടർ തകര്ന്നുവീണു. പൈലറ്റ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഗോബ്ലൽ വെക്ട്രയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴ തുടരുന്ന പുണെ, സതാര ജില്ലകളിൽ ഓറഞ്ച് ജാഗ്രത തുടരുന്നു.















