ഹൈദരാബാദ്
സ്ഥലം കൈയേറിയെന്നാരോപിച്ച് പ്രമുഖ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ ഹൈദരാബാദിലെ കൺവൻഷൻ സെന്റര്‍ പൊളിച്ചു. തമ്മിടികുണ്ട തടാകത്തിന്റെ ഭാഗമായ പ്രദേശം കൈയേറിയെന്നാരോപിച്ച് ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോൺസ് ആൻഡ് അസറ്റ്സ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര)യാണ് നടപടിയെടുത്തത്. തെലങ്കാന മന്ത്രി കെ വെങ്കട്ട് റെഡ്ഡിയുടെ പരാതിയിലാണ് നടപടി.
അതേസമയം നിയമലംഘനം നടത്തിയിട്ടില്ലെന്നും നോട്ടീസുപോലും നൽകാതെയുള്ള നടപടി നിയമവിരുദ്ധമാണെന്നും നാഗര്‍ജുന പ്രതികരിച്ചു. കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് പൊളിച്ചതെന്നും പട്ടയമുള്ള ഭൂമിയിലാണ് നിര്‍മാണം നടത്തിയതെന്നും നാഗാര്‍ജുന പറയുന്നു.