തിരുവനന്തപുരം > അറുപത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മാതൃജ്യോതി പദ്ധതിയിൽ suneethi.sjd.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷ നൽകാം.
ഭിന്നശേഷിക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ, ആംബുലൻസ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന അംഗപരിമിതരെ പുനരധിവാസ കേന്ദ്രങ്ങളിൽ അല്ലെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനും ശസ്ത്രക്രിയ, മരുന്ന്, വിവിധ മെഡിക്കൽ ടെസ്റ്റ് എന്നിവക്ക് ചെലവാകുന്ന ബിൽ തുക മാറിനൽകുന്ന പരിരക്ഷ പദ്ധതിയിലും ഇപ്പോൾ അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ , ഡോക്ടറുടെ സാക്ഷ്യപത്രം, ഒറിജിനൽ മെഡിക്കൽ ബിൽ എന്നിവ സഹിതം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് swd.kerala.gov.in, 0471 2343241