ബംഗളൂരു> മഹാരാജ ടി20 ട്രോഫിയിലെ സൂപ്പർ ഓവർ പോരാട്ടം പുതുചരിത്രമായി. ബംഗളൂരു ബ്ലാസ്റ്റേഴ്സും ഹുബ്ലി ടൈഗേഴ്സും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകളാണ് പിറന്നത്. ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ നടക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ 164 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരു ബ്ലാസ്റ്റേഴ്സും 164ന് കൂടാരം കയറിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകൾക്കും പത്ത് റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ടാം സൂപ്പർ ഓവറിൽ ഇരുകൂട്ടരും എട്ട് റൺസ് നേടി. മൂന്നാം സൂപ്പർ ഓവറിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സ് 12 റൺസ് നേടിയപ്പോൾ അവസാന പന്തിൽ നാല് റൺസ് നേടി ഹൂബ്ലി വിജയം കരസ്ഥമാക്കുകയായിരുന്നു.
Friday night frenzy at the @maharaja_t20: Not one, not two, but THREE Super Overs were needed for Hubli Tigers to finally win against Bengaluru Blasters