ന്യൂഡൽഹി
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ വിദേശത്ത് പോകുന്നത് തടയാൻ ലക്ഷ്യമിട്ടെന്ന് വിശദീകരിച്ച് ബജറ്റിൽ കൊണ്ടുവന്ന ഭേദഗതിയുടെ പേരിൽ തെറ്റിദ്ധാരണജനകമായ വാർത്തകൾ പ്രചരിക്കുന്നു. ഒക്ടാബർ ഒന്നു മുതൽ ഏതാവശ്യത്തിനായും രാജ്യത്തുനിന്ന് പുറത്തുപോകാൻ ആദായനികുതി വകുപ്പിൽനിന്നുള്ള കുടിശ്ശികരഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഗുരുതര സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ, അന്വേഷണം നേരിടുന്നവർ, 10 ലക്ഷത്തിൽ കൂടുതൽ രൂപയുടെ നികുതി കുടിശ്ശികയുള്ളവർ എന്നിവരാണ് വിദേശയാത്രയ്ക്ക് ആദായനികുതി വകുപ്പിന്റെ അനുമതി തേടേണ്ടത്.