ന്യൂഡൽഹി
മലേഷ്യയിലെ ക്വാലാലംപുരിൽ 31 മുതൽ സെപ്തംബർ 10 വരെ നടക്കുന്ന വംശീയതയ്ക്ക് എതിരായ സമ്മേളനത്തിൽ പങ്കെടുക്കാൻ സാമൂഹ്യപ്രവർത്തക ടീസ്താ സെതൽവാദിന് ഉപാധികളോടെ സുപ്രീംകോടതി യാത്രാനുമതി നൽകി. ടീസ്തയുടെ ആവശ്യം ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപ കെട്ടിവെക്കണം. മടങ്ങിയെത്തി പാസ്പോർട്ട് ഹാജരാക്കണമെന്നും ബെഞ്ച് ഉപാധിവച്ചു.