താനെ > സ്കൂളിലെ ശുചീകരണ തൊഴിലാളി നാല് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്ര താനെ ജില്ലയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആഗസ്ത് 16നാണ് സംഭവം നടന്നത്. പെൺകുട്ടികളെ സ്കൂൾ ശൗചാലയത്തിൽ വച്ചാണ് പ്രതി പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ താനെ പൊലീസ് പോക്സോ നിയമം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു.
സ്കൂൾ മാനേജ്മെന്റ് പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറേയും ആയയെയും സസ്പെൻഡ് ചെയ്തു.
പൊലീസ് അന്വേഷണത്തിൽ സ്കൂളിൻ്റെ സുരക്ഷാ നടപടികളിൽ വീഴ്ചകൾ കണ്ടെത്തി. പെൺകുട്ടികളുടെ ശൗചാലയങ്ങളിൽ വനിതാ അറ്റൻഡർമാരില്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളിലെ സിസിടിവിയും പ്രവർത്തന രഹിതമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മാതാപിതാക്കളും നാട്ടുകാരും ബദൽപൂർ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ട്രെയിനുകൾ തടഞ്ഞു.