ന്യൂഡൽഹി> പോക്സോ കേസ് പ്രതിയെ വെറുതെവിട്ട കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണമെന്നും രണ്ടുമിനിറ്റത്തെ സന്തോഷത്തിന് വഴങ്ങരുതെന്നുമായിരുന്നു പ്രതിയെ വെറുതെവിട്ടുകൊണ്ട് ഹൈക്കോടതി പരാമർശിച്ചത്.
വിധിയിൽ ഹൈക്കോടതിയോട് വിയോജിച്ച സുപ്രീംകോടതി ഡിസംബർ എട്ടിന് സ്വമേധയാ കേസെടുക്കുകയായിരുന്നു. നിയമവും വസ്തുതകളും അനുസരിച്ചാവണം വിധിപറയേണ്ടത് എന്നും കോടതിവ്യവഹാരത്തിനിടെ ഉപദേശപ്രസംഗം വേണ്ടെന്നും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
പരസ്പരധാരണപ്രകാരമാണ് ലൈഗികബന്ധത്തിലേർപ്പെട്ടത് എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ, ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ വെറുതെവിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി ചോദിച്ചു.