മലപ്പുറം> തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാർഡ് മെമ്പർ അജിത കലങ്ങോടിപറമ്പ് (49) അന്തരിച്ചു. രണ്ടുവർഷമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുടുംബ ശ്മശാനത്തിൽ.
സിപിഐ എം തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അംഗം, കെഎസ്കെടിയു ജില്ലാ കമ്മിറ്റിയംഗം, മഞ്ചേരി എയ്ക്കോസ് സഹകരണസംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: കെ സി ബാബുരാജ്. മക്കൾ: അഭിജിത്ത്, അമ്മു.