ഹൈദരാബാദ്
തെലങ്കാനയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ളവര്ക്കൊപ്പം എത്തിയാണ് തിങ്കളാഴ്ച പത്രിക നൽകിയത്. സെപ്തംബര്‍ 3നാണ് തിരഞ്ഞെടുപ്പ്. 119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസിന് 65 എംഎൽഎമാരുണ്ട്. പ്രധാനപ്രതിപക്ഷമായ ബിആര്‍എസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ബിജെപിയും ഇതുവരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അതിനാൽ മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ ഫെബ്രുവരിയിൽ രാജ്യസഭാ സീറ്റിൽ മത്സരിച്ചെങ്കിലും ആറ് കോൺഗ്രസ് എംഎൽഎമാര്‍ കൂറുമാറി ബിജെപിയെ പിന്തുണച്ചതോടെ അഭിഷേക് സിങ്വി തോറ്റിരുന്നു.