കൊൽക്കത്ത > കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ ആകെ 14 മുറിവുകളുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. മുറിവുകളെല്ലാം മരണത്തിന് മുമ്പുണ്ടായവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലുമടക്കം ധാരാളം മുറിവുകളുണ്ട്. കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ നിന്നും സ്രവം കണ്ടെത്തിയിട്ടുണ്ട്. രക്തവും സ്രവവും വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ മാസം 9നാണ് കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ പിജി ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഗത്തിനിരയായാണ് യുവതി മരിച്ചത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു