ബെർലിൻ
ജർമനിയിൽ കിരീടവേട്ട തുടങ്ങി ബയേർ ലെവർകൂസൻ. സ്റ്റുട്ട്ഗർട്ടിനെ ഷൂട്ടൗട്ടിൽ 4–3ന് വീഴ്ത്തി ജർമൻ സൂപ്പർ കപ്പിൽ ചാമ്പ്യൻമാരായി. കഴിഞ്ഞ സീസണിൽ 51 കളിയിൽ തോൽവിയറിയാതെ കുതിച്ച സാബി അലോൺസോയുടെ ടീം യൂറോപ ലീഗ് ഫൈനലിൽ അറ്റ്ലാന്റയോട് മാത്രമാണ് തോറ്റത്. ലീഗ് ഉൾപ്പെടെ രണ്ട് ട്രോഫികൾ നേടി. ഇത്തവണയും മികവ് ആവർത്തിക്കുന്നതിന്റെ സൂചന നൽകുന്നതായി സൂപ്പർ കപ്പ് വിജയം.