ഡെറാഡൂൺ > ഡെറാഢൂണില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് അനാഥ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബസ്സ് ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 13നാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്ന് അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടി ഡെറാഢൂണിലെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയത്. തനിച്ചായ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ബലാത്സംഗം ചെയ്തശേഷം ബസ്സ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി കേസ് എടുത്തു. പഞ്ചാബ് സ്വദേശിയാണ് പെണ്‍കുട്ടി.
പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.