ന്യൂഡൽഹി > കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ജന്തർ മന്ദറിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തം. ദില്ലി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാരാണ് ജന്തർ മന്തറിലേക്കെത്തി പ്രതിഷേധിച്ചത്. സാമൂഹിക മാധ്യമമായ എക്സിൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.