ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ നായകൻ എംഎസ് ധോണി ഐപിഎൽ 2025 സീസണിൽ ടീമിനൊപ്പമുണ്ടാകുമോ എന്ന ചോദ്യം കുറച്ചു കാലമായി ആരാധകർക്കിടയിൽ സജീവമാണ്. അടുത്ത സീസണും സൂപ്പർ താരം ടീമിനൊപ്പമുണ്ടാകണമെന്നാണ് ഭൂരിഭാഗം ആരാധകരുടെ ആവശ്യം. മെഗാ താരലേം നടക്കാനിരിക്കെ ധോണിയെ ടീം നിലനിർത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഇതിനിടെയാണ്, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കളിക്കാരെ അഞ്ച് വർഷത്തേക്ക് അൺക്യാപ്ഡ് വിഭാഗത്തില്‍ ഉൾപ്പെടുത്തുന്ന നിയമം തിരികെ കൊണ്ടുവരാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റിപ്പോർട്ട് വലിയ പ്രതീക്ഷയാണ് ധോണി ആരാധകർക്ക് നൽകിയത്. നിയമം തിരികെ വന്നാൽ ധോണിയെ ഒരു അൺക്യാപ്ഡ് കളിക്കാരനായി ടീം നിലനിർത്തുമെന്നാണ് പ്രതീക്ഷ.
സിഎസ്‌കെ നിയമം തിരികെ കൊണ്ടുവരാനുള്ള അഭ്യർത്ഥന നടത്തിയിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിയമം തിരിച്ചുവന്നാല്‍ ധോണിയെ നാലു കോടിയോളം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ കളിപ്പിക്കാൻ സാധിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷത്തെ ഐപിഎൽ സീസണിന് മുന്നോടിയായി ധോണി തന്റെ ക്യാപ്റ്റൻ സ്ഥാനം ഓപ്പണിംഗ് ബാറ്ററായ റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറിയിരുന്നു. കാൽമുട്ടിനേറ്റ പരിക്കോടെയാണ് അവസാന സീസൺ ധോണി പൂർത്തിയാക്കിയത്. ഭൂരിഭാഗം മത്സരങ്ങളിലും അവസാന സ്ഥാനങ്ങളിലായിരുന്നു താരം ബാറ്റിങ്ങിനായി ഇറങ്ങിയിരുന്നത്.
Read More
- ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ആ ചിത്രങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു: വിനേഷ് ഫോഗട്ട്
- ഇന്ത്യക്ക് നിരാശ:വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തള്ളി
- മോണി മോർക്കർ ഇന്ത്യയുടെ ബൗളിങ് പരിശീലകൻ
- ശ്രീജേഷിനൊപ്പം വിരമിച്ച് പതിനാറാം നമ്പർ ജേഴ്സിയും
- ശ്രീജേഷിന് അഭിമാനത്തോടെ പടിയിറക്കം
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം