ന്യൂഡൽഹി
ഏക സിവിൽ കോഡിന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രാമുഖ്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മതനിരപേക്ഷ സിവിൽ കോഡ്’ കാലത്തിന്റെ ആവശ്യമാണെന്ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയശേഷം നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു.
അരാജകത്വ ശക്തികൾ ഇന്ത്യയെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ ഉദ്ദേശിച്ച് മോദി ആരോപിച്ചു. സ്ത്രീകൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം. കുറ്റം ചെയ്യുന്നവർ തൂക്കിലേറ്റപ്പെടുമെന്ന ഭയം സൃഷ്ടിക്കണം. –-പ്രധാനമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ;
യൂനുസിൽനിന്ന്
ഉറപ്പ് ലഭിച്ചു
ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകുമെന്ന് ഇടക്കാല സർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിൽ രൂപീകരിച്ച ഇടക്കാല സർക്കാരിന്റെ തലവൻ മൊഹമ്മദ് യൂനുസ് ടെലിഫോൺ ചെയ്ത് തന്നെ ഇക്കാര്യം അറിയിച്ചുവെന്ന് മോദി എക്സ് വഴി വ്യക്തമാക്കി. ജനാധിപത്യവും സമാധാനവും പുരോഗതിയും നിലനിർത്താൻ ബംഗ്ലാദേശിന് എല്ലാ പിന്തുണയും ഇന്ത്യ നൽകുമെന്ന് അറിയിച്ചതായും മോദി വിശദീകരിച്ചു.