Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ആശുപത്രി തകർത്ത്‌ 
തൃണമൂൽ അഴിഞ്ഞാട്ടം

by News Desk
August 17, 2024
in INDIA
0
ആശുപത്രി-തകർത്ത്‌-
തൃണമൂൽ-അഴിഞ്ഞാട്ടം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത
ബംഗാളിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രി അടിച്ചുതകർത്ത് തൃണമൂൽ കോൺഗ്രസ് അക്രമികൾ. വ്യാഴം പുലർച്ചെ നടന്ന ആക്രമണത്തിൽ അത്യാഹിത വിഭാഗവും സ്റ്റോർ റൂമും പുരുഷൻമാരുടെ വാർഡും അടക്കം 18 വിഭാഗങ്ങൾ തകർത്തു. സിസിടിവികളും നശിപ്പിച്ചു. അക്രമികളെ നേരിടേണ്ട പൊലീസ് സമീപത്തെ വനിതാ ഹോസ്റ്റലുകളിലും ശുചിമുറികളിലും അഭയംതേടി. പിന്നീട് കൂടുതൽ പൊലീസ് സന്നാഹമെത്തിയാണ് അക്രമികളെ തുരത്തിയത്.

ഡെപ്യൂട്ടി കമീഷണറുൾപ്പടെ നിരവധി പൊലീസുകാർക്കും പരിക്കേറ്റു. സംഭവത്തിൽ 24 പേരെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. ഡോക്ടറുടെ മൃതദേഹം കിടന്ന സെമിനാർ റൂമിനോട് ചേർന്ന് നവീകരണത്തിനെന്ന പേരിൽ തിടുക്കപ്പെട്ട് ചുമർ പൊളിച്ചത് തെളിവു നശിപ്പിക്കാനാണെന്ന ആരോപണത്തിനു പിന്നാലെയാണ് തൃണമൂലുകാരുടെ അഴിഞ്ഞാട്ടം.

പ്രതിഷേധക്കാരെ അക്രമികളായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആശുപത്രിക്കുനേരെയുണ്ടായ ആക്രമണമെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ചതുപോലെ തന്നെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണവും ഇതിനുപിന്നാലെ പുറത്തുവന്നു. അക്രമികൾക്ക് അഴിഞ്ഞാടാൻ സർക്കാർ കൂട്ടുനിന്നാൽ ആശുപത്രി അടച്ചിടേണ്ടിവരുമെന്ന് കൊൽക്കത്ത ഹൈക്കോടതി സംസ്ഥാന സർക്കാരിന് താക്കീതുനൽകി. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, തങ്ങൾക്ക് പണമല്ല വേണ്ടെതെന്നും കുറ്റവാളികളെയെല്ലാം എത്രയുംവേഗം പിടികൂടുകയാണ് വേണ്ടതെന്നും ഡോക്ടറുടെ കുടുംബം അറിയിച്ചു.

അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടും സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇടതുമുന്നണി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പലയിടത്തും റാലിയും ധർണയും നടന്നു.

Previous Post

ആളിക്കത്തി ഡോക്ടർമാരുടെ പ്രതിഷേധം ; നിരോധനാജ്ഞ ലംഘിച്ച്‌ ആയിരങ്ങൾ

Next Post

ഇസ്രയേൽ ആക്രമണം ; വെടിനിർത്തൽ ചർച്ചകൾ നിർത്തിവച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഇസ്രയേൽ-ആക്രമണം-;-വെടിനിർത്തൽ-ചർച്ചകൾ-നിർത്തിവച്ചു

ഇസ്രയേൽ ആക്രമണം ; വെടിനിർത്തൽ ചർച്ചകൾ നിർത്തിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.